ആ ദിവസം എന്റെ ആദ്യത്തെ ട്രെയിന്‍ യാത്രയായിരുന്നു.വളരെ നാളത്തെ ഒരു ആഗ്രഹം അങ്ങനെ സഫലമാകുകയായിരുന്നു. ചുറ്റുമുള്ള പച്ച വയലിനെ കീറി മുറിച്ചുകൊണ്ട് പോകുന്ന ട്രെയിന്റെ വേഗത കൂടുന്നത് എനിക്ക് അറിയാമായിരുന്നു. എന്നെ വരവേല്‍ക്കാന്‍ ഇരിക്കുന്ന പൂനെ നഗരത്തെ കുറിച്ചു മാത്രമാണ് ഇപ്പോഴെന്റെ ചിന്ത. ഇങ്ങനെ കുറച്ചു സ്ഥലങ്ങള്‍ പെട്ടെന്ന് കടന്നു പോയി .
ഇനി അടുത്ത് ഇരിക്കുന്നവരെയൊക്കെ പരിചയപ്പെടണം .ഞാന്‍ അടുത്ത് ഇരിക്കുന്ന ചേട്ടന്റെ അടുത്തേക്ക് തിരിഞ്ഞു.അപ്പോഴാണ് ഞാന്‍ ആ ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടിയെ ശ്രദ്ധിച്ചത് .അവളുടെ ചുവന്ന ഉടുപ്പ് ചെറുതായി കീറിയിരുന്നു .അവള് ഓരോരുത്തരുടെയും അടുക്കല്‍ ചെന്ന് അവര്‍ക്കു നേരെ കൈ നീട്ടി നില്‍ക്കുകയാണ് .ഒരു നിസ്സഹായത ആ കുട്ടിയുടെ മുഖത്ത് നിഴലിച്ചിരുന്നു .ഇനി എന്റെ ഊഴമായി .അവള് എന്റെ നേരെ കൈ നീട്ടി ഒന്നു ചിരിച്ചു .
ഞാന്‍ എന്റെ പേഴ്സ് എടുത്തു .പക്ഷെ അതില്‍ ചില്ലറ ഒന്നും ഉണ്ടായിരുന്നില്ല . ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ആ കുട്ടിയെ നോക്കാതെ നടന്നു. പത്തിന്റെ നോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതില്‍ ഒന്നു കൊടുക്കാന്‍ എനിക്ക് മനസ്സുണ്ടായിരുന്നില്ല . നേരെ പോയി മുഖം കഴുകി തിരിഞ്ഞു നോക്കിയപ്പോള്‍ ആ ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടി എന്റെ നേരെ നില്ക്കുന്നു .അവള് എന്റെ നേരെ ഒരു അഞ്ഞൂറിന്റെ നോട്ട് നീട്ടി .
ഞാന്‍ വീണ്ടും പേഴ്സ് എടുത്തു നോക്കി .അതെ ,ആകെ വഴിചെലവിനു അപ്പച്ചന് തന്ന ആ അഞ്ഞൂറിന്റെ നോട്ട് തന്നെ .ഞാന്‍ ചെറിയ തിടുക്കത്തോടെ അവളില്‍ നിന്നും അഞ്ഞൂറിന്റെ നോട്ട് വാങ്ങി പേഴ്സില്‍ തിരികെ വച്ചു നോക്കുംബോഴേക്കും ട്രെയിന്‍ നിന്നിരുന്നു . ഞാന്‍ ചുറ്റുപാടും ആ കുട്ടിയെ നോക്കി . അവള് എവിടേക്കോ നടന്നു നീങ്ങിയിരുന്നു .ചെറിയ ഒരു കുറ്റബോധത്തോടെ ഞാന്‍ വീണ്ടും സീറ്റില്‍ വന്നിരുന്നു .അപ്പോഴേക്കും ട്രെയിന്‍ ചെറുതായി നീങ്ങി തുടങ്ങിയിരുന്നു . അതാ ആ പെണ്‍കുട്ടി അവിടെ .ഞാന്‍ ചെറുതായി തല തിരിച്ചു നോക്കുബോഴേക്കും അവളുടെ ചുവന്ന ഉടുപ്പ് എന്നില്‍ നിന്നും അകന്നകന്നു പോയി ഒരു ചുവന്ന പൊട്ടു മാത്രമായി.
പിന്നീടുള്ള ട്രെയിന്‍ യാത്രകളിലോക്കെ ആ ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടിയെ ഞാന്‍ തിരയുമായിരുന്നു .സ്നേഹത്തിന്റെ നന്ദിയുടെ ഒരു പൂച്ചെണ്ട് അവള്‍ക്ക് നല്കുവാന്...
14 comments:
ഞാനും ബ്ലോഗ് എഴുതാന്‍ തുടങ്ങി...ഇനി നിങ്ങളുടെ ഇടയില്‍ ഈ ഞാനും ഉണ്ടാകും...എന്നെ ബ്ലോഗ്
എഴുതാന്‍ പ്രേരിപ്പിച്ച എല്ലാവര്ക്കും ഒരുപാടു നന്ദിയോടെ...
നല്ല ഒരു അനുഭവകഥയോടു കൂടിത്തന്നെ ഹരിശ്രീ കുറിച്ചല്ലോ..നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു..
അഞ്ഞൂറ് കയ്യിലില്ലേ..ഒരഞ്ഞൂറ് അടുത്തുള്ള യാളോട് കടം വാങ്ങി അപ്പം വലിക്കണ്ടേ ചെയിന്‍....!!!
പോയലൊരായിരം കിട്ടിയാലൊരു ചുമന്ന ഉടുപ്പ്..
ചുമ്മാപറഞ്ഞതട്ടോ... നന്നായിരിക്കുന്നു...!!!
സ്വാഗതം റിനു മോന്...
തുടക്കം മനോഹരമായി. നന്മയുള്ള ഒരു മനസ്സിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഈ പോസ്റ്റിന് ആശംസകള്‍!
:)
ഇവിടേക്കു സ്വാഗതം..... ആദ്യത്തെ കഥ ഇഷ്ട്ം ആയി... ഇതു സത്യമോ അതോ വെറും കഥയോ??
ഞാന്‍ കൈനീട്ടം തന്നിട്ടു തന്റെ ബ്ലോഗില്‍ കമന്റൊന്നും വന്നില്ലേല്‍ എന്നൊടു ചോദിച്ചു വരല്ലേ കേട്ടോ :)
പിന്നെ കമന്റിലെ വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കുന്നതും നല്ലതായിരിക്കും.
എഴുതുക വീണ്ടും.... കിണര്‍� കുഴിക്കും പോലെ.... കല്ലും ചളികളുമെല്ലാം പുറമേ പോട്ടെ.
സ്വാഗതം
കുറച്ചു പേരെങ്കിലും എന്റെ ബ്ലോഗ് വായിച്ചുവല്ലോ...വീണ്ടും ഒരുപാടു നന്ദിയോടെ...പ്രതീഷകളോടെ...
നല്ല പോസ്റ്റ്....നല്ല ഒരു ഓര്‍മ്മ :)
എന്റെ വകയും സ്വാഗതം...
റിനു മോന് നന്നായിരിക്കുന്നു തുടക്കം. ഇനിയും പോരട്ടെ.
-സുല്‍
nice....welcome to malayalam boologam........nalla anubavangal iniyum panku vekkoo...kurashu kooda neelamundaavatte...pettenn theerunnath pole....congrats....
ഹരിശ്രീ നന്നായി
എനിയും എഴുതൂ ഇതുപോലെ ഹൃദയസ്പര്‍ശിയായത്.
Post a Comment